• diokmweb19@gmail.com

Diocesan Secretary

Rev. K.V.Cherian

Rev. K.V.Cherian

Mar Thoma Centre,Makkada (PO),
Kakkodi (Via),
Kozhikode

9447918944

4952265773

kvcherian@hotmail.com

നമ്മുടെ കർത്താവിനാൽ സ്നേഹിക്കപ്പെട്ടവരെ,

വീണ്ടും വരുന്ന കർത്താവിന്റെ നാമത്തിൽ ഏവർക്കും സ്നേഹവന്ദനം. നമ്മുടെ ഭദ്രാസനത്തിന്റെ സ്വപ്നമായിരുന്ന വെബ്സൈറ്റ് യാഥാർഥ്യമായതിലും 2019 ഭദ്രാസന അസംബ്‌ളിയിൽ ഉദ്‌ഘാടനം ചെയ്യുവാൻ ഇടയായതിലും ദൈവത്തെ സ്തുതിക്കയും ആവശ്യമായ സഹായ സഹകരണങ്ങൾ നൽകിയ ഏവരോടും നന്ദി അറിയിക്കുകയും ചെയ്യുന്നു.

ആധുനിക സമൂഹത്തിൽ ഇലക്ട്രോണിക് മാധ്യമങ്ങൾ വഹിക്കുന്ന പങ്കു വളരെ നിർണായകമാണ്. അതിനെ ബുദ്ധിപൂർവം ഉപയോഗിക്കാനായാൽ ഏറെ പ്രയോജനം ചെയ്യും. വടക്കൻ കേരളത്തിലെ ഏഴു ജില്ലകളും തമിഴ് നാടിന്റെ ഭാഗമായ ഗുഡല്ലൂരും ചേർന്ന അതിവിശാലമായ നമ്മുടെ ഭദ്രാസനത്തിൽ അതിവേഗ സംവേദനത്തിനു പുതിയ വെബ്സൈറ്റ് ഒരു മുതൽക്കൂട്ട് ആകും എന്നതിൽ സംശയമില്ല. ഭദ്രാസനങ്ങളുടെയും ഇടവകകളുടെയും സ്ഥാപനങ്ങളുടെയും മിഷൻ ഫീൽഡുകളുടെയും വാർത്തകളും വിശേഷങ്ങളും വേഗത്തിൽ പങ്കു വെക്കപ്പെടുന്നതിനാൽ ഭദ്രാസനത്തിനു ആകമാനം ഉണർവേകും എന്ന് പ്രത്യാശിക്കുന്നു.

സഹോദര്യത്തെക്കുറിച്ചു ആന്റണി ഡിമെല്ലോ യുടെ കഥ പ്രസിദ്ധമാണല്ലോ. ഗുരു ശിഷ്യനോട് ചോദിച്ചു: രാത്രി മാറി പകൽ ആയി എന്ന് എങ്ങനെ അറിയാം? ശിഷ്യൻ പറഞ്ഞു: ദൂരെ കാണുന്ന മൃഗം പശുവോ കഴുതയോ എന്നു തിരിച്ചറിയാൻ കഴിയുമ്പോൾ. ഗുരു: അല്ല. അകലെ നിൽക്കുന്ന മരം വേപ്പോ മാവോ എന്ന് തിരിച്ചറിയുമ്പോൾ. അതിനും ഗുരു: അല്ല എന്ന് പറഞ്ഞിട്ട് തുടർന്ന്: ഒരു മനുഷ്യന്റെ മുഖത്ത് നോക്കിയിട്ടു അവനിൽ സഹോദരനെ കാണാൻ കഴിയുമ്പോൾ. അതിനാകുന്നില്ലെങ്കിൽ സൂര്യന്റെ നിലയനുസരിച്ചു ഏതു മണിക്കൂറിലും അത് രാത്രി തന്നെ ആണ്. കുടിയേറ്റ മേഖല ഏറെയുള്ള നമ്മുടെ ഭദ്രാസനത്തിൽ ജീവിത ഭാരങ്ങളാൽ വലയുന്ന ധാരാളം ജീവിതങ്ങളുണ്ട്. അപമാന ഭാരത്താൽ പരസഹായം തേടാത്തവരുമുണ്ട്. ഇടവക തലങ്ങളിൽ അങ്ങനെയുള്ളവരെ കണ്ടെത്തി സഹായിപ്പാൻ നമുക്ക് കഴിയണം. ദൈവം നമുക്ക് നൽകുന്ന എല്ലാറ്റിന്റെയും ദശാംശം വേർതിരിച്ചു മുട്ടുള്ളവർക്കു നൽകുവാൻ നാം സന്നദ്ധരാകണം.

നമ്മുടെ വെബ്സൈറ്റ് ആശയറ്റവർക്ക് പ്രത്യാശ പകരുന്നതാവണംഅതിനുള്ള സാധ്യതകളിലേക്ക് വിരൽ .ചൂണ്ടുന്നവയാകണം നമ്മുടെ പദ്ധതികൾ. എല്ലാറ്റിന്റെയും നാഥനായ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഈ സംരംഭത്തിലൂടെ ഭദ്രാസനത്തിനു നന്മയുളവാക്കട്ടെ, പുത്തനുണർവേകട്ടെ.

ആശംസകളോടെ,

കെ വി ചെറിയാൻ അച്ചൻ , ഭദ്രാസന സെക്രട്ടറി