• diokmweb19@gmail.com

Mar Thoma School of Deaf Cherkala

History

മാര്‍ത്തോമ്മാ ബധിര വിദ്യാലയം, ചെര്‍ക്കള അന്താരാഷ്ട്ര വികലാംഗ വര്‍ഷമായി ആചരിച്ച 1981 ല്‍ പ്രവര്‍ത്തനമാരംഭിച്ച മാര്‍ത്തോമ്മാ ബധിര വിദ്യാലയം പ്രവര്‍ത്തന പാതയില്‍ 38 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. മാര്‍ത്തോമ്മാ സഭയുടെ കുന്നംകുളം-മലബാര്‍ ഭദ്രാസനത്തിന്‍റെ ചുമതലയില്‍ നടത്തപ്പെടുന്ന ഈ സ്ഥാപനത്തില്‍ നിന്നും മുന്നൂറോളം ബധിര വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി ഇവരില്‍ 30 പേര്‍ ഇപ്പോള്‍ ഗവണ്‍മെന്‍റ് സര്‍വീസിലാണ്. ഇപ്പോള്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ 68 വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കന്‍ഡറിയില്‍ 24 വിദ്യാര്‍ത്ഥികളും അദ്ധ്യയനം നടത്തുന്നു. 18 അധ്യാപകരും 12 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഹയര്‍ സെക്കന്‍ഡറിയില്‍ കൊമേഴ്സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സ് ആണ് നിലവിലുള്ളത്. 1 മുതല്‍ 10 വരെ ക്ലാസുകള്‍ക്ക് 2005 ല്‍ എയ്ഡഡ് പദവി ലഭിച്ചു. വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ്, കാസര്‍കോട് ജില്ലാപഞ്ചായത്ത്, ചെഹ്കള ഒക്ടോബര്‍ 26,27,28 തീയതികളില്‍ കൊല്ലത്തു വെച്ചു നടന്ന സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ ഈ വിദ്യാലയത്തില്‍ നിന്നും 10 കുട്ടികള്‍ പങ്കെടുക്കുകയും ഹൈസ്കൂള്‍ വിഭാഗം മോണോ ആക്ടില്‍ വൈശാഖ് എ.കെയ്ക്ക് ഒന്നാം സ്ഥാനവും, പെന്‍സില്‍ ഡ്രോയിങ്ങില്‍ അബ്ദുള്‍ റഹ്മാന്‍ ബാസിത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് ചിത്രീകരണത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചു. നവംബര്‍ 24ന് കണ്ണൂരില്‍ വെച്ചു നടന്ന സംസ്ഥാന സ്പെഷല്‍ സ്കൂള്‍ പ്രവൃത്തി പരിചയമേളയില്‍ ഈ വിദ്യാലയത്തിലെ 17 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എബ്രോയ്ഡറിയില്‍ ശ്രാവണിക്ക് ഒന്നാം സ്ഥാനവും, കാര്‍ഡ്&സ്ട്രോ ബോര്‍ഡ് വര്‍ക്കില്‍ ഹസൈനാര്‍ സഫീഖിന് (ഹൈസ്കൂള്‍ വിഭാഗം) രണ്ടാം സ്ഥാനവും, ഇബ്രാഹിം ബാദുഷയ്ക്കും (യു.പി. വിഭാഗം), ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അനസ് പി.യു വിന് മൂന്നാം സ്ഥാനവും ലഭിച്ചു. റവ. എ.ജി. മാത്യു അഡ്മിനിസ്ട്രേറ്ററായും, ശ്രീ.വി.ടി.കുഞ്ഞിരാമന്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാളായും, ശ്രീ.എം.വി.ഡൊമിനിക് ട്രഷററായും പ്രവര്‍ത്തിച്ചു.

Address

Mar Thoma School of Deaf Cherkala, Chengala Kasragod - 671 541