• diokmweb19@gmail.com

Mar Thoma Divya Nikethan Pariyaram

History

പരിയാരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദിവ്യാ നികേതന്‍ മാര്‍ത്തോമ്മാ ഗൈഡന്‍സ് സെന്‍റര്‍ പ്രവര്‍ത്തന പഥത്തില്‍ 15 വര്‍ഷം പിന്നിടുന്നു. ഡയാലിസിസിനു വിധേയരാകുന്നവര്‍, ക്യാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിചരണം നല്‍കി വരുന്നു. ഈ സെന്‍ററില്‍ നടക്കുന്ന പെയിന്‍ & പാലിയേറ്റിവിന്‍റെ പ്രവര്‍ത്തനങ്ങള്‍ അനേക രോഗികള്‍ക്ക് ആശ്വാസമാണ്. പാവപ്പെട്ട രോഗികള്‍ക്കുള്ള ആതു സഹായം, ഭക്ഷണ വിതരണം, ആശുപത്രി സന്ദര്‍ശനം, കൗണ്‍സിലിംഗ് എന്നിവ ക്രമമായി നടത്തപ്പെടുന്നു.
സാന്ത്വന പരിചരണ രംഗത്ത് ശയ്യാവലംബികളായ രോഗികള്‍ക്ക് ഭവനങ്ങളിലെത്തി ശുശ്രൂഷ നല്‍കുന്നു. സെന്‍ററിന്റെ ആഭിമുഖ്യത്തില്‍ രണ്ട് എ.എ. കൂട്ടായ്മകള്‍ നടത്തപ്പെടുന്ന ഡയറക്ടറായി റവ. റജി ഈശോയും, സോഷ്യല്‍ വര്‍ക്കറായി സുവിശേഷകന്‍ പി.ജി. പ്രസാദും പ്രവര്‍ത്തിക്കുന്നു .

Address