റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെയും അംഗീകാരത്തോടെ കേള്‍വി, സംസാര വൈകല്യം നേരിടുന്നവരുടെ പുനരധിവാസാര്ത്ഥം ഓഡിയോളജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ് തുടങ്ങിയ സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവരെ പരിശീലിപ്പിക്കുന്ന സഭയുടെ സ്ഥാപനമാണ് മാര്‍ത്തോമ്മാ കോളേജ് ഓഫ് സ്പെഷ്യല്‍ എഡ്യുക്കേഷന്‍. 2003ല്‍ സ്ഥാപിതമായ ഈ സ്ഥാപനത്തില്‍ ബാച്ച്ലര് ഇന്‍ ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പതോളജി (ബി.എ.എസ്.എല്‍.പി) കോഴ്സിനു പുറമെ 2011 ല്‍ മാസ്റ്റര്‍ ഇന്‍ ഓഡിയോളജി ആന്റ് ലാംഗ്വേജ് പതോളജി (എം.എ.എസ്.എല്‍.പി) ബിരുദാനന്തര ബിരുദ പഠനസൗകര്യവും സജ്ജമാക്കി. ഒന്നര പതിറ്റാണ്ടു കാലത്തെ പ്രശംസനീയമായ പാഠ്യ പാഠ്യേതര സജ്ജീകരണങ്ങളോടെ 500ല്‍ അധികം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ പരിശീലിപ്പിക്കുന്നതിന് സാധിച്ചത് അഭിമാനകരമായ നേട്ടമാണ്. അവരൊക്കെയും സ്വദേശത്തും വിദേശത്തും പ്രശംസനീയമായ സേവനം നല്കുന്നു. കാസര്‍ഗോഡ് നിന്നും 20 കി.മീ അകലെ പ്രകൃതി രമണീയമായ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം ചെര്‍ക്കളയിലുള്ള ക്ലിനിക്കിലൂടെ സാമൂഹ്യസേവനവും നല്കുന്നു. റവ. മാത്യു സാമുവേല്‍ ഡയറക്ടറായും, ഡോ.ആര്.കുമാര്‍ പ്രിന്‍സിപ്പാളായും പ്രവര്‍ത്തിച്ചു.
Address
Mar Thoma College of Special Education Badiaduka, Peradale (PO) Kasaragod - 671 551