• diokmweb19@gmail.com

Mar Thoma College Chungathara

History

മാര്‍ത്തോമ്മാ സഭയ്ക്ക് അഭിമാനമായി കുന്നംകുളം-മലബാര്‍ ഭദ്രാസനത്തിന്‍റെ ചുമതലയില്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കലാലയമാണ് ചുങ്കത്തറ മാര്‍ത്തോമ്മാ കോളേജ്. 38 വര്‍ഷം പിന്നിടുമ്പോള്‍ ദേശീയ തലത്തില്‍ നാക്ക് അക്രഡിറ്റേഷന്‍ എ ഗ്രേഡിന് അര്‍ഹതയായിട്ടുണ്ട്. കോളേജില്‍ ഇപ്പോള്‍ 8 ബിരുദ കോഴ്സുകളും 2 ബിരുദാനന്തര ബിരുദ കോഴ്സുകളും കൊമേഴ്സ് ഗവേഷണ വിഭാഗവും പ്രവര്‍ത്തിക്കുന്നു. 49 അദ്ധ്യാപകരും 20 അനദ്ധ്യാപക വിഭാഗം ജീവനക്കാരും കോളേജില്‍ സജീവ സേവനത്തിലുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെ എം.കോം പരീക്ഷയില്‍ നാല് വിദ്യാര്‍ത്ഥികള്‍ റാങ്ക് കരസ്ഥമാക്കി. കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ "അഭയം" പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു നിര്‍ദ്ധന കുടുംബത്തിന് ഭവനം നിര്‍മ്മിച്ച് നല്‍കി. ഉന്നത് ഭാരത് അഭിയാന്‍ പദ്ധതിയുടെ നോഡല്‍ സെന്‍ററായി കോളേജ് പ്രവര്‍ത്തിക്കുന്നു. സ്വച്ഛ് ഭാരത് അഭിയാന്‍ ഇന്‍റേണ്‍ഷിപ്പില്‍ 19 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തില്‍ സെപക്ട്രാക്കോ, ചൗക്ക്ബാള്‍, കോര്‍ഫ് ബോള്‍, നെറ്റ്ബോള്‍ എന്നീ ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സംസ്ഥാന ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിവിധ ക്ലബ്ബുകളും അസോസിയേഷനുകളും വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അവസരം നല്‍കുന്നു. കോളേജ് നവീകരണത്തിന്‍റെ ഭാഗമായി സയന്‍സ് ബ്ലോക്ക്, ലൈബ്രറി, വിദ്യാര്‍ത്തികളുടെ ടൂ വീലറുകള്‍ പാര്‍ക്കിംഗ് ഏരിയ എന്നിവയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും അതിദ്രുതം പുരോഗമിക്കുന്നു. ഡോ. റെയ്ന തോമസ് പ്രിന്‍സിപ്പലായും റവ. മത്തായി ജോസഫ് ബര്‍സാറായും പ്രവര്‍ത്തിക്കുന്നു.

Address

Mar Thoma College , Chungathara , Malappuram - 679 334

04931 230264