• diokmweb19@gmail.com

SHOLAYOOR MISSION

History

അട്ടപ്പാടിയുടെ അതിര്‍ത്തിയില്‍ തമിഴ്നാടിനോട് ചേര്‍ന്നു കിടക്കുന്ന ഒരു പ്രദേശമാണ് ഷോളയൂര്‍. കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി ആദവാസി, ഗോത്ര വിഭാഗക്കാരുടെ മധ്യത്തില്‍ സുവിശേഷ പ്രവര്‍ത്തനം നിര്‍വ്വഹിക്കുന്നു. ലഹരി നിമുക്തി ലക്ഷ്യമാക്കി ഡി-അഡിക്ഷന്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നു.ഈ പ്രദേശങ്ങളില്‍ ലഹരിവസ്തുക്കള്‍ക്ക് അടിമകളായവരെ കണ്ടെത്തി ക്യാമ്പുകളില്‍ പങ്കെടുപ്പിച്ച് സൗഖ്യജീവിതത്തിലേക്ക് നയിക്കുന്നു. സൗഖ്യജീവിതം നയിക്കുന്നവര്‍ക്കായി രണ്ട് എ.എ. കൂട്ടായ്മകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. ദിവ്യശ്രീ. ജിനു എബ്രഹാം മിഷനറിയായും ശ്രീ. റ്റി.എ. തോമസ് സുവിശേഷകനായും പ്രവര്‍ത്തിക്കുന്നു .

ഡോ . ജോസഫ് മാർ തോമ  & മാർ സ്തേഫനോസ്  ക്യാമ്പ് സെന്റർ , ഷോളയൂർ മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്നു.

ദര്‍ശന റീ-ഹാബിലിറ്റേഷന്‍ സെന്‍റര്‍
2010-ല്‍ പ്രവര്‍ത്തനമാരംഭിച്ചു. ആദിവാസി മേഖലയിലുള്ള കുടുംബങ്ങള്‍ക്ക് തണലായും ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നു.  പാലക്കാട് തൃശൂര്‍ ജില്ലകളിലായി 2 എ.എ. കൂട്ടായ്മകള്‍ ഭംഗിയായി നടക്കുന്നു. ആദിവാസി കുട്ടികള്‍ക്കായുള്ള സ്കൂള്‍, ഡി-അഡിഷന്‍ സെന്‍റര്‍, കൗണ്‍സിലിംഗ് സെന്‍റര്‍ എന്നിവയും ഇവിടെ നടക്കുന്നു. സാമൂഹ്യ തിന്മകള്‍ക്കെതിരായുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ വാഹന പ്രചരണ ജാഥകള്‍, തെരുവ് നാടകങ്ങള്‍ എ.എ. കൂട്ടായ്മകള്‍ എന്നിവയും നടത്തപ്പെടുന്നു. 

 

Address