• diokmweb19@gmail.com

Registered Socities

ദൈവവിളിയോട് ക്രിയാതലകമായി പ്രതികരിച്ച് കുന്നംകുളം - മലബാര്‍ ഭദ്രാസന സേവികാസംഘം ദൗത്യനിര്‍വ്വഹണത്തില്‍ പങ്കാളികളായി രൂപീകരിച്ച രജിസ്റ്റേര്‍ഡ് സംഘടനയാണ് SSWAC . ഈ സൊസൈറ്റിയുടെ കീഴില്‍ 1984ല്‍ ചന്തക്കുന്നില്‍ ആരംഭിച്ച സ്ഥാപനമാണ് "വനിത ഹോസ്റ്റല്‍." കേരളത്തിന്‍റെ വിവിധ ബാഗങ്ങളില്‍ നിന്നും ജോലി തേടി ചുങ്കത്തറ-നിലമ്പൂര്‍ പ്രദേശത്ത് എത്തുന്ന ഉദ്യോഗസ്ഥരായ സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിനുള്ള സൗകര്യമാണ് ഈ സ്ഥാപനം ലക്ഷ്യമിടുന്നത്. 50 പേര്‍ക്ക് താമസസൗകര്യമുള്ള ഹോസ്റ്റലില്‍ റിപ്പോര്‍ട്ട് വര്‍ഷം 35 പേര്‍ താമസിച്ചു. കാസര്‍ഗോഡ് ബധിരവിദ്യാലയവും ഈ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഭദ്രാസന എപ്പിസ്കോപ്പാ അദ്ധ്യക്ഷനായ ഒരു കമ്മറ്റിയാണ് ഭരണചുമതല നിര്‍വ്വഹിക്കുന്നത്. വൈസ് പ്രസിഡന്റ് : റവ. ഫെബിന്‍ ജോണ്‍ എബ്രഹാം സെക്രട്ടറി : ശ്രീമതി ആച്ചിയമ്മ ജോര്‍ജ്ജ് ട്രീസറെർ : ശ്രീമതി അനിത യോഹന്നാന്‍ അക്കൗണ്ടന്റ് : ശ്രീമതി ഷീജ തോമസ്

ലഹരി വിമോചനം, മെഡിക്കല്‍ കൗണ്‍സിലിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു. ധ്യാനാശ്രമത്തോടു ചേര്‍ന്നുള്ള സൗജന്യ ക്ലിനിക്ക് ഈ സംഘടനയുടെ ആഭിമുഖ്യത്തിന് നടത്തപ്പെടുന്നു.

1989ല്‍ സ്ഥാപിതമായ ഈ സൊസൈറ്റി മലബാറിന്‍റെ സമഗ്ര വികസനം, നിര്‍ധനരായ വിദ്യാര്‍ത്ഥിക്കുള്ള സ്കോളര്‍ഷിപ്പ് എന്നിവയ്ക്ക് നേതൃത്വം നല്‍കുന്നു.

ഈ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ 7-ാം വര്‍ത്തിലേക്ക് പ്രവേശിച്ചു. കേരളം മുഴുവനും, തമിഴ്നാട്ടിലെ ഗൂഡല്ലൂരും ഉള്‍പ്പെടുന്നതാണ് ഈ സൊസൈറ്റിയുടെ പ്രവര്‍ത്തന മേഖലകള്‍. ട 452/10 എന്നതാണ് സൊസൈറ്റിയുടെ രജിസ്ട്രേഷന്‍ നമ്പര്‍. കുന്നംകുളം-മലബാര്‍ ഭദ്രാസനത്തിന്‍റെ ഭദ്രാസന അസംബ്ലി ഇതിന്‍റെ പൊതുയോഗവും, ഭദ്രാസന കൗണ്‍സില്‍ കമ്മിറ്റിയുമാണ്. താഴെപ്പറയുന്ന സ്ഥാപനങ്ങള്‍ ഈ സൊസൈറ്റിയില്‍ ഉള്‍പ്പെടുന്നു.

  1. ബി.എ.ജെ.എം. ഹോസ്പിറ്റല്‍, കുഴല്‍മന്ദം
  2. ദീനബന്ധു, അക്കിക്കാവ്
  3. മലബാര്‍ മാര്‍ത്തമ്മാ മിഷന്‍, ഉപ്പട
  4. മാര്‍ത്തോമ്മാ സെന്‍റര്‍ കുന്നംകുളം
  5. സെന്‍റ് തോമസ് സ്കൂള്‍, പൊന്നാനി
  6. കരുണാലയം, ഉപ്പട
  7. മാര്‍ത്തോമ്മാ ഹയര്‍സെക്കണ്ടറി സ്കൂള്‍, ചുങ്കത്തറ
  8. ദിവ്യാനികേതന്‍ ഗൈഡന്‍സ് സെന്‍റര്‍, പരിയാരം
  9. മാര്‍ത്തോമ്മാ യൂത്ത് സെന്‍റര്‍, തേഞ്ഞിപ്പലം
  10. മുക്തി ഡി-അഡിക്ഷന്‍ സെന്‍റര്‍, നടവയല്‍
  11. സെന്‍റ് തോമസ് സ്കൂള്‍, ചുള്ളിയോട്
  12. ഹോസ്പിറ്റല്‍ ഗൈഡന്‍സ് സെന്‍റര്‍, കോഴിക്കോട്
  13. ജീവന്‍ ജ്യോതി ഗേള്‍സ് കെയര്‍ സെന്‍റര്‍, സുല്‍ത്താന്‍ ബത്തേരി
  14. ദര്‍ശന റിഹാബിലിറ്റേഷന്‍ സെന്‍റര്‍, ഷോളയൂര്‍
  15. മാര്‍ത്തോമ്മാ കോളേജ് ഫോര്‍ ഹീയറിംഗ് ഇംപെയേര്‍ഡ്, ചേര്‍ക്കള
  16. കാവല്‍ കോട്ടുപ്പാടം
  17. കരുതല്‍ പദ്ധതി
  18. സേവ് എ ഹാര്‍ട്ട് പദ്ധതി
  19. പ്രശാന്തഭവന്‍ ഹാഫ് വേ ഹോം, കാടമനകരുണാലയം ഹാഫ് വേ ഹോം, ഉപ്പട