• diokmweb19@gmail.com

Mar Thoma Suvishesha Sevika Sangam

സേവികാസംഘം

കുന്നംകുളം-മലബാര്‍ ഭദ്രാസനത്തിലെ 7 സെന്‍ററുകളും ഷാര്‍ജ്ജയുമുള്‍പ്പെടെ ഭദ്രാസന സേവികാസംഘത്തിന്‍റെ 69 ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. 2018-19ലെ വാര്‍ഷിക പഠന സമ്മേളനവും പ്രതിനിധിയോഗവും 2018 ജൂലൈ 5 ന് തൃശൂര്‍ എബനേസര്‍ മാര്‍ത്തോമ്മാപ്പള്ളിയില്‍ വച്ച് നടത്തപ്പെട്ടു. ഉപാദ്ധ്യക്ഷന്‍ റവ. എസ്സ്. ജോര്‍ജിന്‍റെ അദ്ധ്യക്ഷതയില്‍ ഉച്ചയ്ക്കുശേഷം നടന്ന പഠന സമ്മേളനത്തില്‍ "സ്ത്രീ സ്വാതന്ത്ര്യവും ശാക്തീകരണവും" എന്ന വിഷയത്തില്‍ റവ. വി.എം. മാത്യു മുഖ്യസന്ദേശം നല്‍കി. 2018 സെപ്റ്റംബര്‍ 2 മുതല്‍ 8 വരെയുള്ള ദിവസങ്ങള്‍ സേവികാസംഘ വാരമായും സെപ്റ്റംബര്‍ 9 സേവികാസംഘ ദിനമായും ആചരിച്ചു. സംഘവാരത്തില്‍ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും മുന്‍കാല പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു. തൃശൂര്‍, കുന്നംകുളം, പാലക്കാട് മേഖലാ സമ്മേളനം 2018 നവംബര്‍ 8ന് കുന്നംകുളം ആര്‍ത്താറ്റ് മാര്‍ത്തോമ്മാപ്പള്ളിയില്‍ വച്ചും, നിലമ്പൂര്‍, ചുങ്കത്തറ, കോഴിക്കോട് മേഖലാ സമ്മേളനം 2018 സെപ്റ്റംബര്‍ 19 ന് ചുങ്കത്തറ ശാലേം മാര്‍ത്തോമ്മാപ്പള്ളിയില്‍ വച്ചും നടത്തപ്പെട്ടു. കുന്നംകുളം-മലബാര്‍ ഭദ്രാസനത്തെ ലഹരിമുക്ത ഭദ്രാസനമാക്കുവാനുള്ള ഉദ്ദേശ്യത്തോടെ ക്രമീകരിച്ച പഠന സമ്മേളനത്തില്‍ "ലഹരി വിമോചനം-സഭയിലും സമൂഹത്തിലും" എന്ന വിഷയത്തില്‍ സിസ്റ്റര്‍ എം.ജി. ഏലിയാമ്മ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

2019 ഫെബ്രുവരി 1 വെള്ളിയാഴ്ച രാവിലെ 66-ാമത് ഭദ്രാസന കണ്‍വന്‍ഷന്‍ നഗറില്‍ 10.30 ന് സേവികാസംഘ ശതാബ്ദി ആഘോഷ പരിപാടികള്‍ ക്രമീകരിച്ചു. ശുഭ്രവസ്ത്രധാരികളായ 101 സേവികാസംഘാംഗങ്ങള്‍ ശതാബ്ദി ഗാനം ആലപിച്ചു. ഷാര്‍ജ്ജാ മാര്‍ത്തോമ്മാ സേവികാസംഘത്തിലെ 13 പ്രതിനിധികള്‍ ടി സമ്മേളനത്തില്‍ സംബന്ധിച്ചത് ചരിത്രമുഹൂര്‍ത്തമായി. ഡോ. അനു ജോര്‍ജ് മുഖ്യ സന്ദേശം നല്‍കി. കണ്‍വന്‍ഷന്‍ നഗറില്‍ സേവികാസംഘം സ്റ്റാള്‍ പ്രവര്‍ത്തിച്ചു. ശാഖാതലങ്ങളില്‍ മുന്‍കാല പ്രവര്‍ത്തകരെ ആദരിച്ചു. 'ദിവസം ഒരു രൂപ പദ്ധതിയില്‍' മിക്കവാറും എല്ലാ ശാഖകളും സഹകരിച്ചു. ശതാബ്ദി അനുധാവന പ്രവര്‍ത്തനങ്ങളിലും പങ്കുചേര്‍ന്നു. സുല്‍ത്താന്‍ബത്തേരി ജീവന്‍ജ്യോതി ഗേള്‍സ് ഹോസ്റ്റല്‍, കുഴല്‍മന്ദം പെയിന്‍ ആന്‍റ് പാലിയേറ്റീവ് കെയര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ ഭദ്രാസന സേവികാസംഘം നിര്‍ണ്ണായക പങ്കുവഹിക്കുന്നു. 3 നേഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ക്കും, ഒരു ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിനിക്കും വിദ്യാഭ്യാസ സഹായം നല്‍കി. ഹൃദ്രോഗികള്‍, വൃക്കരോഗികള്‍, അര്‍ബുദരോഗികള്‍ എന്നിവര്‍ക്ക് ചികിത്സാ സഹായം നല്‍കിവരുന്നു.

SSWAC ചന്തക്കുന്ന് വനിതാ ഹോസ്റ്റലും, ചെര്‍ക്കള ബധിര വിദ്യാലയവും പ്രവര്‍ത്തിക്കുന്നു. കേന്ദ്രസേവികാസംഘത്തിന്‍റെ നേതൃത്വത്തില്‍ നെടുവാലൂര്‍, നിലമ്പൂര്‍, മൂക്കുതല, എരിമയൂര്‍ എന്നിവിടങ്ങളില്‍ 4 സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നു. എരിമയൂരില്‍ ഒരു വനിതാ ഹോസ്റ്റലും പ്രവര്‍ത്തിക്കുന്നു. ഭദ്രാസന കലാമത്സരം 2019 മാര്‍ച്ച് 2 ന് കോഴിക്കോട് സെന്‍റ് പോള്‍സ് മാര്‍ത്തോമ്മാ പള്ളിയില്‍ വച്ച് നടത്തി.

Office Bearers

Name Position
Rt Rev. Thomas Mar Theethos Eppiscoppo President
Rev S George Clergy vicepresident
Smt. Beysi Regi Women Vicepresident
Smt. Anila Sunil Secretary
Smt. Shagi Varghese Treasurer
PALAKKAD CENTRE
Rev Noble V Jacob President
Smt. Mariyamma Mathayi Secretary
Smt.Leelamma Saimon Representative
THRISSUR CENTRE
Rev S GEORGE President
Smt.Eliyamma Paul Secretary
Smt. Sosamma Scariya Representative
KUNNAMKULAM CENTRE
Rev M Jecob President
Smt.Sheena Biju Secretary
Smt. Mezsi Johny Representative
NILAMBUR CENTRE
Rev. Ajeesh Abraham President
Smt.Sheeja Vargheese Secretary
Smt. Lissy Abraham Representative
CHUNKATHARA CENTRE
Rev. Saji P Saimon President
Smt.Leelamma Philip Secretary
Smt. Reshma Johnson Representative
KOZHIKKODE CENTRE
Rev. Brazin K Mon President
Smt.Pushpa Kuryan Secretary
Smt. Annamma Mathew Representative
NEDUVALLOOR CENTRE
Rev. Reji Isow President
Smt.Selin John Secretary
Smt. Eliyamma John Representative